വാഷിംഗ്ടണ്‍: യുഎസിലെ ഡാളസ് നഗരത്തില്‍ പോലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക പോലീസ് സംഘമാണ് അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണത്തെ എഫ്ബിഐ സഹായിക്കും. സംഭവത്തെക്കുറിച്ചു ദൃക്‌സാക്ഷികളില്‍ നിന്നു പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
ശനിയാഴ്ച പുലര്‍ച്ചെയാണു ഡാളസിലെ പോലീസ് ആസ്ഥാനത്തിനു നേരെ ആക്രമണം ഉണ്ടായത്. കവചിത വാഹനത്തിലെത്തിയ അക്രമി പോലീസ് ആസ്ഥാനത്തിനു സമീപം ബോംബുകള്‍ സ്ഥാപിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ അക്രമിയെ പോലീസ് പിന്തുടര്‍ന്നു വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവം ഭീകരാക്രമണമല്ലെന്നാണു പോലീസ് വ്യക്തമാക്കി.
Discussion about this post