അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം തകരുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്.
അലഹബാദില്‍ നിന്നും ഏതാണ്ട് 18 കിലോമീറ്റര്‍ അകലെയാണു വിമാനം തകര്‍ന്നു വീണത്. മാര്‍ച്ചില്‍ ഹരിയാനയിലായിരുന്നു മറ്റൊരു വിമാനം തകര്‍ന്നത്. 1,350 കിലോമീറ്റര്‍ വേഗതയുളള വ്യോമസേനാ വിമാനമാണിത്.
Discussion about this post