തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ജൂണ്‍ 20 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ശബരിമല സന്നിധാനത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് സമ്മാനിക്കും. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.
ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രശസ്തിപത്രപാരായണം നടത്തും. ആന്റോ ആന്റണി എം.പി, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ സ്വാഗതവും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ് കൃതജ്ഞതയും അര്‍പ്പിക്കും.












