വാഷിങ്ടണ്‍: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകരായ പി വിശ്വരൂപനും പി.ശ്രീകുമാറും പങ്കെടുക്കും. ജനം ടിവിയുടെ മാനേജിങ് ഡയറക്ടറാണ് വിശ്വരൂപന്‍. ജന്മഭൂമി ന്യൂസ് എഡിറ്ററായ ശ്രീകുമാര്‍ കെഎച്ച്എന്‍എ കേരള കോര്‍ഡിനേറ്ററാണ്. വിശ്വരൂപന്‍ ആദ്യമായാണ് കെഎച്ച്എന്‍എ കണ്‍വന്‍ഷനെത്തുന്നത്്.
ശ്രീകുമാര്‍ കഴിഞ്ഞ ആറ് കണ്‍വന്‍ഷനുകളിലും അതിഥിയായി പങ്കെടുത്തിട്ടുണ്ട്. ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ നടക്കും. ആദ്ധ്യാത്മീക ആചാര്യന്മാര്‍, പണ്ഡിതശ്രേഷ്ഠന്‍മാര്‍, മതനേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഭാരതത്തില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ഈ അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കും.
Discussion about this post