തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടം കവടിയാര്‍ സ്‌ക്വയറില്‍ രാവിലെ 7.45 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ അഡ്വ. കെ. ചന്ദ്രിക, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഒളിമ്പ്യന്‍ അവാര്‍ഡ് ടേബിള്‍ ടെന്നീസ് താരം അംബിക രാധികയ്ക്ക് ചടങ്ങില്‍ സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കനോയിങ്-കയാക്കിങ് അസോസിയേഷന്‍ അധ്യക്ഷന്‍ ഗോകുലം ഗോപാലന്‍, റസ്‌ലിംഗ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എന്‍. പ്രസൂദ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് റ്റി.സി. മാത്യു എന്നിവര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു. അശ്വാരൂഢ സേനയും റോളര്‍ സ്‌കേറ്റിംഗും, വിവിധ കായിക അസോസിയേഷനുകളിലെ അംഗങ്ങളും അണിനിരന്ന കൂട്ടയോട്ടം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അധ്യക്ഷത വഹിച്ചു.
Discussion about this post