തിരുവനന്തപുരം: തിരുവനന്തപുരം സിറ്റിയിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പാളയം മുതല്‍ ഗണപതി കോവില്‍വരെയുള്ള എം.ജി റോഡിന്റെ ഇരുവശത്തുമുള്ള പാര്‍ക്കിങ് രാവിലെ 9.30 മണിമുതല്‍ 11.30 മണിവരെയും വൈകുന്നേരം 4.00 മണിമുതല്‍ 6.00 മണിവരെയും നിരോധിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം ട്രാഫിക് ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിര്ദ്ദേശിച്ചതനുസരിച്ചാണിത്. ഉത്തരവ് ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
Discussion about this post