വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഐഎസിന്റെ നേതാവ് താരിഫ് ബിന്‍ താഹര്‍ അല്‍ അവ്‌ലി അല്‍ ഹര്‍സി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു. ഐഎസിന്റെ സിറിയയിലെ പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് അല്‍ ഹര്‍സി.
സിറിയയിലേക്കും ഇറാക്കിലേക്കും ഐഎസിനായി സംഘടനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നല്‍കിയിരുന്നതും ആളുകളെ എത്തിച്ചു കൊടുക്കുന്നതുംഅല്‍ ഹര്‍സിയായിരുന്നു.
Discussion about this post