മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയിലെ കൊളിമ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ശനിയാഴ്ചയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കൊളിമയിലെ വിമാനത്താവളം അടയ്ക്കുകയും ചെയ്തു.
1913 ന് ശേഷം ആദ്യമായാണ് കൊളിമ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അഗ്നിപര്‍വതം പുകഞ്ഞു തുടങ്ങിയിരുന്നു. പൊട്ടിത്തെറിയുടെ ഭാഗമായി ലാവ 2.8 കിലോമീറ്റര്‍ ഉയര്‍ന്നുപൊങ്ങിയാണ് താഴേക്ക് പതിച്ചത്. പര്‍വതത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു.
Discussion about this post