തിരുവനന്തപുരം: സംസ്ഥാനത്ത് 12 പുതിയ താലൂക്ക് സ്പ്ലൈ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്കി. കാട്ടാക്കട, വര്‍ക്കല, പുനലൂര്‍, കോന്നി, ഇടുക്കി, ചാലക്കുടി, കൊണ്ടോട്ടി, താമരശ്ശേരി, ഇരിട്ടി, പട്ടാമ്പി, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം എന്നിങ്ങനെ പുതുതായി രൂപവത്ക്കരിക്കപ്പെട്ട താലൂക്കുകളിലാണ് പുതിയ താലൂക്ക് സപ്ലൈ ഓഫീസുകള്‍ തുടങ്ങുന്നതെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്.
പുതുതായി ആരംഭിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനായി 12 താലൂക്ക് സപ്ലൈ ഓഫീസര്മാരുടേതുള്പ്പെടെ 163 തസ്തികകള്‍ പുതുതായി സൃഷ്ടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ കൂടാതെ എട്ട് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍, 15 റേഷനിംഗ് ഇന്‍സ്പെക്ടര്‍, 33 സീനിയര്‍ ക്ലര്‍ക്ക്, 34 ക്ലര്‍ക്ക് തസ്തികകളും ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ വിഭാഗങ്ങളിലായി മൊത്തം 61 തസ്തികകളും അനുവദിച്ചിട്ടുണ്ട്.
Discussion about this post