കാബൂള്‍: യുഎസ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുഎസ് ഹെലികോപ്റ്ററുകള്‍ അഫ്ഗാന്‍ സൈനിക ചെക്കുപോസ്റ്റില്‍ അബദ്ധത്തില്‍ ബോംബിടുകയായിരുന്നു.
ബറാക്കി ബറാക് ഡിസ്ട്രിക്ടില്‍ വ്യോമാക്രമണം നടത്തിയതായി കാബുളില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. താലിബാന്റെ ശക്തികേന്ദ്രമാണിവിടം. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post