മുംബൈ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.99 രൂപയും ഡീസലിന് 4.17 രൂപയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്. രൂപയുടെ മൂല്യം കൂടിയതും രാജ്യത്ത് വില കുറയാന്‍ കാരണമായി.