തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളള സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിനും, യുവജന ക്ലബുകള്‍ക്കുളള പുരസ്‌ക്കാരത്തിനും അപേക്ഷ അയക്കേണ്ട തീയതി ആഗസ്റ്റ് 18 വരെ നീട്ടീ.
കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല സാഹിത്യം, കായികം എന്നീ ഏഴ് മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതമാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിന് സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ, മറ്റൊരു വ്യക്തിക്ക് നാമനിര്‍ദ്ദേശം നല്‍കുകയോ ചെയ്യാവുന്നതാണ്. വിശദാംശങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും യുവജനക്ഷേമ ബോര്‍ഡ് ആസ്ഥാനം, ജില്ലാ യുവജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുകയോ യുവജനക്ഷേമ ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം. (www.ksywb.kerala.gov.in)












