കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ചൊവ്വാഴ്ച രാവിലെ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.20 നും രാവിലെ 10.24 നുമായിരുന്നു ചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 4.3, 3.7 എന്നിങ്ങനെ രേഖപ്പെടുത്തിയ ചലനങ്ങളുടെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിലാണെന്നു ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു.












