തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പ്രദര്‍ശന വിപണന മേള ആഗസ്റ്റ് 24 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി ജി. കമലവര്‍ധനറാവു, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത്, ഇക്കോ ടൂറിസം ഡയറക്ടര്‍ ജോസഫ് തോമസ്, നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക് എന്നിവര്‍ സംബന്ധിക്കും.












