ഡമാസ്‌കസ്: കിഴക്കന്‍ സിറിയന്‍ നഗരമായ സ്വയ്ദയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേരോളം കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്വയ്ദയിലെ ദാഹെര്‍ അല്‍-ജാബാല്‍ മേഖലയിലാണ് ആദ്യം സ്‌ഫോടനം നടന്നത്. സ്വയ്ദയിലെ നാഷണല്‍ ആശുപത്രിയ്ക്കു സമീപമാണു രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post