ഹൂസ്റ്റണ്‍: ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് തീ പിടിച്ചു. അമേരിക്കയിലെ ലാസ്വെഗാസില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിനാണ് തീ പിടിച്ചത്. വിമാനത്തില്‍ 159 യാത്രക്കാരും 13 ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പറന്നുയരാന്‍ തുടങ്ങുന്നതിനിടെ ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട വിമാനത്തിന്‍റെ പിന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് പൈലറ്റാണ് കണ്ടത്.
Discussion about this post