റിയാദ് (സൗദി അറേബ്യ): സൗദി അറേബ്യയില്‍ തീര്‍ഥാടന കേന്ദ്രമായ മക്കയിലെ വലിയപള്ളിയിലേക്ക് (മസ്ജിദ് ഉല്‍ ഹറം) ക്രെയിന്‍ പൊട്ടിവീണ് 107 തീര്‍ഥാടകര്‍ മരിച്ചു. ഒന്‍പതു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 230-ലേറെ പേര്‍ക്കു പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.45നാണ് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ദുരന്തമുണ്ടായത്. പ്രദക്ഷിണവും പ്രയാണവും നടത്തിയിരുന്നവരുടെ ഇടയിലേക്കാണു ക്രെയിന്‍ പതിച്ചത്.
അപകടത്തെത്തുടര്‍ന്നു മുറ്റത്തും പരിസരങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. പെട്ടെന്നുതന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലക്ഷക്കണക്കിന് ഭക്തര്‍ മക്കയിലെത്തിയിട്ടുണ്ട്.
കനത്ത മഴയും കൊടുങ്കാറ്റുംമൂലമാണു ക്രെയിന്‍ തകര്‍ന്നതെന്നാണ് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ അറിയിച്ചത്. സംഭവത്തെപ്പറ്റി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
Discussion about this post