തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, സെക്രട്ടേറിയറ്റിലെ ഭരണ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പുരസ്‌കാരത്തിന് അപേക്ഷിക്കാം.
ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹായകമായ സ്വതന്ത്രകൃതികള്‍ രചിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം (20,000 രൂപ ഒന്നാംസമ്മാനവും 5,000 രൂപ രണ്ടാംസമ്മാനവും സദ്‌സേവന രേഖയും) ക്ലാസ്-മൂന്ന് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്‌കാരം (10,000 രൂപ ഒന്നാം സമ്മാനവും 5,000 രൂപ രണ്ടാംസമ്മാനവും സദ്‌സേവന രേഖയും) ക്ലാസ്-മൂന്ന് വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്/കംപ്യൂട്ടര്‍ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫര്‍മാര്‍ക്ക് ഭരണഭാഷാ പുരസ്‌കാരം (5,000 രൂപയും സദ്‌സേവന രേഖയും) എന്നിവയാണ് നല്‍കുന്നത്.
നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷകള്‍ ഓഫീസ് തലവന്റെ പരിശോധനക്കുറിപ്പും വകുപ്പുതലവന്‍/ജില്ലാ കളക്ടറുടെ ശിപാര്‍ശയും സഹിതം സെപ്തംബര്‍ 30 നകം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, ജില്ലാ കളക്ടര്‍മാര്‍, വകുപ്പു മേധാവികള്‍ എന്നിവരില്‍ നിന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ (www.kerala.gov.in) നിന്നും ലഭിക്കും. ഫോണ്‍: 0471-2518563, 2518831, 2518792.












