തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സെപ്റ്റംബര്‍ 16-ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നു.
തിരുവനന്തപുരം തൈയ്ക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ കൂടുന്ന യോഗത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം, സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, വോട്ടെണ്ണല്‍ സംവിധാനം, വരണാധികാരികളുടെ നിയമനം, ജില്ലാ കണ്ട്രോള് റൂമുകളുടെ രൂപീകരണം, പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായുള്ള സമിതികളുടെ രൂപീകരണം, ഉദേ്യാഗസ്ഥരുടെ പരിശീലനം, വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പോളിംഗ് സ്റ്റേഷന് നിര്‍ണ്ണയം, സ്റ്റേഷനറി/അച്ചടി സാമഗ്രികളുടെ വിതരണം, ഫലപ്രഖ്യാപന സംവിധാനം, വിദൂര മേഖലയിലെ പോളിംഗ് സ്റ്റേഷനുകള്‍, സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകളുടെ നിര്‍ണ്ണയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
Discussion about this post