ദമാസ്‌കസ്: സിറിയയില്‍ രണ്ട് ബോംബ് സ്‌ഫോടനങ്ങളിലായി 20 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍പട്ടണമായ ഹസാക്കയില്‍ തിങ്കളാഴ്ചയാണ് സ്ഫോടനങ്ങള്‍ നടന്നത്. കുര്‍ദ് സേനയെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങളെന്ന് കരുതുന്നതായി ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post