Saturday, October 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ലൈറ്റ് മെട്രോ: കണ്‍സള്‍ട്ടന്‍സി ഡിഎംആര്‍സിക്ക്

by Punnyabhumi Desk
Sep 16, 2015, 04:34 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി, പദ്ധതിക്ക് തത്വത്തില്‍ അനുമതിയും പങ്കാളിത്തവും തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.

പദ്ധതി ചെലവ് തിരുവനന്തപുരത്തിന് 4,219 കോടി രൂപയും കോഴിക്കോടിന് 2,509 കോടി രൂപയുമാണ്. രണ്ട് പദ്ധതികളും കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മാതൃകയില്‍ നടത്തും. കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര ഗതാഗത രൂപരേഖയുടെ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നാറ്റ്പാക് ഗവണ്‍മെന്റിന് സമര്‍പ്പിക്കും. സമഗ്ര ഗതാഗത രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നാറ്റ്പാക് നടത്തിയ പഠനത്തില്‍ രണ്ട് നഗരത്തിലും എലിവേറ്റഡ് മാസ് റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അംഗീകരിച്ച വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പദ്ധതികളും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം പദ്ധതി വിഹിതമായി 20% സംസ്ഥാനവും 20% കേന്ദ്രവും വഹിക്കും. ബാക്കി 60% വായ്പയായെടുക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു. ആവശ്യമായ ഭൂമി കണ്ടെത്തല്‍, ഫണ്ട് സമാഹാരണം, പ്രാരംഭ ജോലികളുടെ ഏകീകരണം, പദ്ധതി നിര്‍വ്വഹണ സഹായം, നിര്‍മാണം കഴിഞ്ഞ് പദ്ധതിയുടെ ഏറ്റെടുക്കല്‍ എന്നിവയുടെ ചുമതല കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷനായിരിക്കും. കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സെപ്റ്റംബര്‍ 9 ലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും അത് നടപ്പാക്കാനുള്ള ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies