പാക് താലിബാന്‍ ആക്രമണത്തില്‍ 43 മരണം

പെഷവാര്‍:  പെഷവാറിനു സമീപം പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ മരിച്ചു.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ബാദബേര്‍ വ്യോമതാവളത്തിലാണ്ല്‍ ആക്രമണം നടന്നത്.
ക്യാപ്റ്റനടക്കം ഇരുപത്തിമൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരും മൂന്ന് കരസേനാ ഭടന്മാരും മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 10 സൈനികര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട പ്രത്യാക്രമണത്തില്‍ സൈന്യം 14 ഭീകരരെ വധിച്ചു.
തെഹ്രികെ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

Related News

Discussion about this post

പുതിയ വാർത്തകൾ