പാരീസ്: ഈഫല്‍ ഗോപുരം താല്‍ക്കാലികമായി അടച്ചു. തീവ്രവാദിയെന്ന് സംശയിക്കുന്ന അപരിചിതന്‍ തോള്‍സഞ്ചിയോടുകൂടി ഗോപുരത്തില്‍ കയറിയെന്നുള്ള സംശയത്തെത്തുടര്‍ന്നാണ് ഈഫല്‍ ഗോപുരം അടച്ചത്. പരിസരങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീവ്രവാദവിരുദ്ധപോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.
Discussion about this post