Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – മഹാരാസം കണ്ട കൃഷ്ണപത്‌നിമാര്‍ – 2

by Punnyabhumi Desk
Sep 25, 2015, 11:20 am IST
in സനാതനം

Garga-pbചെങ്കല്‍ സുധാകരന്‍

‘കര്‍മ്മ ബ്രഹ്മോത്ഭവം വിദ്ധി
ബ്രഹ്മാക്ഷര സമുത്ഭവം
തസ്മാല്‍ സര്‍വ്വഗതം ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം’
(ഭഗവദ്ഗീത – 3-15)

ബ്രഹ്മത്തില്‍ നിന്നാണ് – വേദത്തില്‍ നിന്നാണ് – കര്‍മ്മോല്പത്തി. കര്‍മ്മമാകട്ടെ (വേദം) പരബ്രഹ്മത്തില്‍ നിന്നും. അതിനാല്‍ എങ്ങും നിറഞ്ഞ ഉപായത്തില്‍ പരബ്രഹ്മത്തെ പ്രാപിക്കാമെന്ന് ഭഗവാന്‍, അര്‍ജ്ജുനനെ ഉപദേശിക്കുന്നതാണ് സന്ദര്‍ഭം! ബ്രഹ്മപ്രാപണത്തിന് ഓരോരുത്തര്‍ ഓരോ മാര്‍ഗ്ഗം സ്വീകരിക്കാറുണ്ട്. മാര്‍ഗ്ഗമേതായാലും അത് ‘നിത്യം യജ്ഞേ പ്രതിഷ്ഠിതം’ ആയിരിക്കണം. യജ്ഞമെന്നാല്‍ ഹോമം, പൂജ മുതലായ സാമാന്യാര്‍ത്ഥങ്ങള്‍ക്കപ്പുറമാണ്. ‘സമര്‍പ്പണപൂര്‍വ്വം കര്‍മ്മം’ എന്നു നിര്‍വ്വചിച്ചാല്‍, ഏകദേശം യോജിക്കും. വാച്യാര്‍ത്ഥം വിട്ട് ആ സൂക്ഷ്മാര്‍ത്ഥമാണ് സ്വീകരിക്കേണ്ടത്. പരബ്രഹ്മപ്രാപ്തി ‘യജ്ഞകര്‍മ്മങ്ങളിലൂടെ’ മാത്രം!

‘ഞാനാര്? എവിടെ നിന്ന്? എന്റെ യാത്ര എങ്ങോട്ട്? എന്നിങ്ങനെ അന്വേഷണം നടത്തിയവരാണ് പൂര്‍വ്വികരായ ഋഷീഷ്വരന്മാര്‍! ‘അഹം ബ്രഹ്മാസ്മി’, ‘തത്ത്വമസി’ എന്നീ മഹാതത്ത്വങ്ങളാണ് അവര്‍ കണ്ടെത്തിയത്. ആ ഭാവന ഏറ്റവും ഉദാത്തം! ഉപനിഷദാദി മഹാതത്ത്വഗ്രന്ഥങ്ങള്‍ പറഞ്ഞ സൂക്ഷ്മതലങ്ങളെ കഥോപകഥകളിലൂടെ പ്രപഞ്ചനം ചെയ്ത് സാമാന്യഹൃദയാവര്‍ജ്ജനം ചെയ്യാനാണ് പുരാണേതിഹാസകര്‍ത്താക്കള്‍ ശ്രമിച്ചത്. ഗര്‍ഗ്ഗാചാര്യരുടെ ഉദ്യമവും ആ സദുദ്ദേശ്യപൂരണം തന്നെ! സിദ്ധാശ്രമത്തിലെത്തിയ കൃഷ്ണപത്‌നിമാരുടെ രാധാദര്‍ശനവും മഹാരാസദര്‍ശന മോഹവും അവയാലുപലബ്ധമായ അനവദ്യാനന്ദവും വിവരിക്കുന്ന കഥയില്‍ ഈ സൂക്ഷ്മതലം ഗര്‍ഭിതമായിരിക്കുന്നു.

രാധയ്ക്ക് രുക്മിണീ ദേവി ചൂടുപാല്‍ കൊടുത്തകഥ വിശേഷാര്‍ത്ഥം കൊണ്ട് സുചിന്തിതമായിരിക്കുന്നു. കഥയിലെ പ്രധാനാംശങ്ങള്‍ ശ്രിദ്ധിച്ചാലതു മനസ്സിലാകും. രാധ ഉറങ്ങാതിരുന്നതിനാല്‍ ഭഗവാനും ഉറങ്ങിയില്ല. രാധികയ്ക്ക് ഉറങ്ങുന്നതിനുമുമ്പ് പാല്‍ കുടിക്കുന്ന ഒരു ശീലമുണ്ട്. അതിനാലാണേ്രത ഗോകുലറാണിക്കുറക്കം വരാത്തത്! രാധാസൗന്ദര്യം കണ്ട് മതിമറന്നുപോയവരാണ് കൃഷ്ണപത്‌നിമാര്‍! അവര്‍ അവളെ സ്വീകരിച്ച് സല്‍ക്കരിച്ച് ആനന്ദ തൃപ്തിയടഞ്ഞിരുന്നു. ആ സന്ദര്‍ഭത്തിലാണ്. രാധാശീലം – പാല്‍കുടിച്ചാലേ ഉറങ്ങൂ എന്ന ശീലം രുക്മിണി അറിയുന്നത്. ഉടന്‍തന്നെ മധുരം ചേര്‍ത്ത ചൂടുപാല്‍കൊടുത്തു. രാധ കുടിച്ച ചൂടുപാല്‍ കൃഷ്ണപാദങ്ങള്‍പൊള്ളിച്ചു. തന്റെ പാദങ്ങള്‍ സദാ രാധാഹൃദയത്തിലാണിരിക്കുന്നതെന്നും കൃഷ്ണന്‍ പട്ടമഹിഷിയെ അറിയിച്ചു.

ശ്രീരാധയുടെ ഉറക്കം അതിനു മുമ്പുള്ള പാലുകുടി – ഇവ ശ്രദ്ധിക്കാം. ഈശ്വരഭക്തയാണു രാധ! മറ്റു കൃത്യങ്ങളെല്ലാം മാചരിച്ചശേഷം നിദ്രയിലേക്കു വീഴുംമുമ്പ് അവള്‍ ഇന്ദ്രിയാതീതനായ ഭഗവാനെ ധ്യാനിച്ച് സര്‍വ്വവിസ്മരണമെന്ന സമാധ്യവസ്ഥയെത്തുമായിരുന്നു. രുക്മിണി നല്‍കിയ മധുരം ചേര്‍ന്ന പാല്, ഭക്തയായ രാധ ആ കണ്ഠം പാനം ചെയ്തു. ഭക്തന്മാര്‍ക്ക് ഭഗവച്ചരിതം പ്രിയതമമാണ്. ഈശ്വര കഥാപീയൂഷം നുകര്‍ന്നുകൊണ്ടേയിരിക്കുകയാണ് രാധ! ഭഗവത് കഥാസ്മരണം തന്നെ മധുരം ചേര്‍ന്ന പാല്‍കുടിക്കല്‍! അതു സേവിച്ചു കഴിഞ്ഞാല്‍ പിന്നെ ഉറക്കമാണ്. ഭഗവത് കഥാശ്രവണമാത്രയില്‍തന്നെ ഭാവസമാധി വരത്തക്കവിധം – ഭക്തിയാല്‍ – ഒന്നായ്ത്തീര്‍ന്നവരാണ് രാധാകൃഷ്ണന്മാര്‍!

ജഗദീശപാദം എന്നും രാധാഹൃദയത്തിലാണ്. ചൂടുള്ള പാല്‍ തട്ടിയപ്പോള്‍ പാദം പൊള്ളിപ്പോയി. വിശേഷമായൊരു ഭാവനയാണിത്. ഭക്തോത്തംസങ്ങളായ വിശിഷ്ട ജനങ്ങളുടെ ഉള്ളിലാണ് ശ്രീകൃഷ്ണവാസം! അവരുടെ അനുഭവം ഭഗവാന്റേതുമാണ്. രാധയ്ക്കു ചൂടനുഭവപ്പെട്ടാല്‍ ഭഗവാന് പൊള്ളും. അതാണാ അഭേദഭാവനയുടെ രഹസ്യം. ഭഗവാനും ഭക്തനും ഒന്നാകുന്ന വൈഭവം! ധാരാഭക്തിയുടെ പ്രതീകമായ രാധ മധുരപ്പാല്‍പോലെ ശ്രേഷ്ഠമായ കൃഷ്ണലീലാമാധുരി അയവിറക്കിക്കൊണ്ടാണ് ഉറങ്ങാറുള്ളത്! ആ സ്മരണയിലും ലയത്തിലും തുല്യമായി മറ്റൊന്നില്ല. അകളങ്കമായ ലയമാണത്!

താനാണ് ഏറ്റവും വലിയ കൃഷ്ണഭക്തയെന്നും ഭഗവാന് തന്നോടുള്ള പ്രേമം മറ്റാരോടുമില്ലെന്നും കരുതിയിരുന്ന രുക്മിണിക്ക് കൃഷ്ണന്റെ വാക്കുകള്‍ കനത്ത ആഘാതമുണ്ടാക്കി. സത്വഗുണ പ്രധാനിയായിരുന്ന അവരുടെ ഉള്ളില്‍ നാമ്പിട്ട ‘അഹം’ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഉരുകിയൊലിച്ചുപോയി. വിവരമറിഞ്ഞ മറ്റുപത്‌നിമാര്‍ക്കും അതേ അനുഭവംതന്നെയുണ്ടായി. തങ്ങളാരും രാധയോളം വലിയ ഭക്തകളല്ലെന്നും ശ്രീഭഗവാനും രാധയും അഭിന്നയുഗ്മങ്ങളാണെന്നും അവര്‍ക്കു ബോദ്ധ്യപ്പെട്ടു. ഇതിന്നപ്പുറം ഭഗവാനും ഭക്തനും രണ്ടല്ല എന്നപൊരുളും ഈ കഥയിലൂടെ വ്യക്തമാക്കുന്നു. ചൂടുപാല്‍ കുടിക്കുകയും തല്‍ഫലമായി കൃഷ്ണന്റെ കാല്‍ പൊള്ളിയെന്നതും കഥാനുബന്ധ ബാഹ്യാവരണങ്ങള്‍മാത്രം!

രാധാകൃഷ്ണപ്രേമം അദ്വിതീയവും അനവദ്യവുമാണെന്നു മനസ്സിലാക്കിയ കൃഷ്ണപ്രിയമാര്‍ക്ക് മഹാരാസം കാണണമെന്ന ആഗ്രഹവും അത് ഭഗവാന്‍ സാധിച്ചുകൊടുക്കുന്നതുമാണ് കഥാന്ത്യത്തിലെ പ്രതിപാദ്യം! ഭാഗവതകഥ എല്ലാപ്പോഴും ഭക്തിസംവര്‍ദ്ധിനിയാണ്. കൃഷ്ണ ഭക്തിയൊഴിഞ്ഞൊന്നും ശാശ്വതമല്ലെന്നും ഭാഗവതം പറയുന്നു. സാത്വിക പ്രകൃതികളായ രുക്മിണ്യാദികൃഷ്ണ പത്‌നിമാര്‍ മഹാഭക്തകളാണ്. അവര്‍ക്ക് തങ്ങളേക്കാള്‍ വലിയ ഭക്തര്‍ വേറെയില്ലെന്ന തോന്നല്‍ ‘പാല്‍കഥ’യിലൂടെ നിശ്ശേഷം ഇല്ലാതായി. തുടര്‍ന്ന് ശുദ്ധഭക്തിവളര്‍ന്നു. അത് ഈശ്വരനില്‍ ലയിക്കാനുള്ള താല്പര്യമായി മാറി.

‘അഹങ്കാരം ബലം ദര്‍പ്പം
കാമം ക്രോധം പരിഗ്രഹം
വിമുച്യ നിര്‍മ്മമഃ ശാന്തോ
ബ്രഹ്മഭൂയായ കല്പതേ’ (ഭഗവത്ഗീത – 18/53)

(അഹങ്കാരം, ബലം, ദര്‍പ്പം കാമം, ക്രോധം, പരിഗ്രഹം എന്നിവ ത്യജിച്ച് ഉപശാന്തി കൈവരിക്കുന്നയാള്‍ ‘താന്‍ ബ്രഹ്മമാകുന്നു’ എന്നുറച്ച് നിശ്ചലനായിരിക്കാന്‍ യോഗ്യനാകുന്നു.) ഇതൊരു പരിവര്‍ത്തനമാണ്. ഒരാള്‍ തന്റെ വൈകാരികവും തജ്ജന്യമായ സുഖകാംക്ഷകളും വെടിഞ്ഞ് ഉപരതിപ്രാപിച്ച് ഏകാഗ്രചിത്തനായി ‘ചിദാനന്ദരൂപഃ ശിവോഹം ശിവോഹം’ എന്നുറച്ച് പരമശാന്തനായിത്തീരുകയാണ് അത്തരമൊരു മനഃപരിവര്‍ത്തനത്തിന് ദ്വാരകാറാണിമാര്‍ക്ക് അവസരമുണ്ടായി. ഭഗവദ്പ്രിയരായി ശുശ്രൂഷാരതരായി കഴിഞ്ഞ അവര്‍ക്ക് ഐശ്വര്യമദം മാത്രമേ പരമസായൂജ്യമടയാന്‍ തടസ്സമായി ഉണ്ടായിരുന്നുള്ളൂ. ഉത്ഭവിച്ചൊഴുകിവരുന്ന നദിക്ക്, ഒഴുക്കിന്റെ ശക്തിക്കുറവിനാലും മുന്നില്‍ രൂപം കൊള്ളുന്ന ചെറുമണല്‍ത്തിണ്ടുകളാലും, തടസ്സം ചെയ്യപ്പെടാം. അപ്രതീക്ഷിതമായുണ്ടാകുന്നവര്‍ഷം പ്രവാഹത്തിന് ശക്തിക്കൂട്ടുകയും തടസ്സം തട്ടിമാറ്റപ്പെടുകയും ചെയ്യുന്നു. ആ രീതി ഈ കഥയിലും കാണുന്നു. മഹാരാസമാടിക്കാണണമെന്ന ആഗ്രഹം അങ്ങനെയുണ്ടായതാണ്. ഭഗവല്ലയം ആഗ്രഹിക്കുന്ന യോഗിചിത്തം പോലെ ആ ഭക്തകള്‍ ഈശ്വരാസക്തരായി. മഹാരാസം കണ്ട് അവര്‍ ആത്മസംതൃത്പതി നേടി, ‘മന്മനാഭവ മത്ഭക്തോ/ മദ്യാജീമാം നമസ്തുരു/ മാമേവേഷ്യസി സത്യം തേ’ (ഭ.ഗീ. 18/65) എന്ന ശ്രീകൃഷ്ണ പ്രതിജ്ഞ ഇത്തരുണത്തിലോര്‍ക്കുന്നതുകൊള്ളാം. നിരന്തര മനന ധ്യാനങ്ങളിലൂടെ ഭക്തനും ഭഗവാനും അഭിന്നനാണെന്നറിഞ്ഞ ആനന്ദിക്കുന്നു. രാധയും കൃഷ്ണനും സര്‍വ്വചരാചരങ്ങളും ലയിച്ചാടിയ മഹാരാസത്തില്‍ സജ്ജനചിത്തം (കൃഷ്ണറാണിമാരുടെ മനസ്സ്) അലിഞ്ഞലിഞ്ഞൊന്നായി. അകം നിറഞ്ഞ ആനന്ദൈകരസം അമൃത രുചിയനുഭവിച്ച് ഉദാത്ത സ്ഥാനത്തെത്തി.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies