തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. നാളെ രാവിലെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അമിത് ഷാ ഉച്ചയ്ക്കുശേഷം കൊല്ലത്തു ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമവും ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നേതാക്കളുമായി ചര്‍ച്ചയും നടത്തും.












