അംഗാറ: തുര്‍ക്കിയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 126 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി തലസ്ഥാനമായ അംഗാറയിലെ സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. കുര്‍ദ്ദിഷ് അനുകൂല പാര്‍ട്ടിയായ എച്ച്.ഡി.പി നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനം നടന്നത്. നവംബര്‍ ഒന്നിന് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം.
Discussion about this post