തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വ്യാഴാഴ്ച പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ആകെ 9514 സ്ഥാനാര്‍ഥികള്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് 7147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 858, ജില്ലാ പഞ്ചായത്തിലേക്ക് 124, മുനിസിപ്പാലിറ്റികളിലേക്ക് 707, കോര്‍പ്പറേഷനിലേക്ക് 678 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളിലേക്ക് 9344, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 1011, ജില്ലാ പഞ്ചായത്തിലേക്ക് 220, മുനിസിപ്പാലിറ്റികളിലേക്ക് 971, കോര്‍പ്പറേഷനിലേക്ക് 1018 എന്നിങ്ങനെ ജില്ലയിലാകെ 12,564 പത്രികകളാണ് ബുധനാഴ്ചവരെ സമര്‍പ്പിക്കപ്പെട്ടിരുന്നത്.












