തിരുവനന്തപുരം: 59-ാം സൗത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യില്‍ നടത്തും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 6000 ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. ഫുഡ്‌ബോള്‍, വോളിബോള്‍, ഹാന്റ്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, കബഡി, ഖോഖോ, ലാണ്‍ടെന്നിസ്, ചെസ് തുടങ്ങിയ മത്സരങ്ങള്‍ എല്‍.എന്‍.സി.പി.ഇ കാര്യവട്ടത്തും, ക്രിക്കറ്റ്-മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും, ബോള്‍ ബാഡ്മിന്റണ്‍- മുസ്ലീം ഹൈസ്‌കൂള്‍ കണിയാപുരത്തും, ഷട്ടില്‍ ബാഡ്മിന്റണ്‍ – ചന്ദ്രശേഖരന്‍ നായര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, ടേബിള്‍ ടെന്നിസ് – തിരുവനന്തപുരം വൈ.എം.സി.എയിലുമാണ് നടത്തുന്നത്. 16-ന് ജൂനിയര്‍ കാറ്റഗറിയിലുള്ള മത്സരങ്ങളും 17-ന് സീനിയര്‍ കാറ്റഗറിയിലുള്ള മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളുടെ ഫലങ്ങള്‍ തത്സമയംwww.schoolsports.in ല്‍ ലഭിക്കും.
Discussion about this post