ശബരിമല: പഞ്ചലോഹകവചംപൊതിഞ്ഞ പതിനെട്ടാംപടി സമര്‍പ്പിച്ചു. രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് കലശപൂജ ആരംഭിച്ചു. ഇത് ശ്രീകോവിലില്‍ കൊണ്ടുപോയി പതിനെട്ടാംപടി നവീകരണം തുടങ്ങിയപ്പോള്‍ ശ്രീകോവിലില്‍ കുടിയിരുത്തിയ ചൈതന്യം കലശത്തിലേക്ക് ആവാഹിച്ചു. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി, തന്ത്രി കണ്ഠര് മഹേഷ് മോഹനര് എന്നിവര്‍ എല്ലാപടിയിലും പട്ടുവിരിച്ച് നാളികേരവും ദര്‍ഭയും വച്ച് മാലയിട്ട് പൂജചെയ്തു. ശ്രീകോവിലില്‍ വച്ചിരുന്ന ചൈതന്യം ആവാഹിച്ച കലശം പടിയില്‍ അഭിഷേകം ചെയ്തു. കുംഭാഭിഷേകത്തിന് ശേഷം പടിപൂജയും ഉണ്ടായിരുന്നു.
Discussion about this post