തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായിരിക്കണം.
പ്രാദേശികമായി ലഭിക്കുന്ന ഇത്തരം അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ചുമതല അതതു ജില്ലാ മീഡിയാ റിലേഷന്‍സ് സമിതികള്‍ക്കും ഉപഗ്രഹ ചാനലുകള്‍/റേഡിയോ ചാനലുകള്‍ വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ എന്നിവയ്ക്കുള്ള പരസ്യത്തിന് അംഗീകാരം നല്‍കുന്ന ചുമതല സംസ്ഥാന മീഡിയാ റിലേഷന്‍സ് സമിതിക്കും നല്‍കി ഉത്തരവായി. ഇതിനായി പരസ്യത്തിന്റെ മാതൃക സഹിതം നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ അദ്ധ്യക്ഷന് അപേക്ഷ നല്‍കണം.
മാതൃകാഫോറം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും












