ജമ്മു: ജമ്മു ജില്ലയിലെ സാംബ അതിര്‍ത്തിക്കടുത്ത് കലുങ്ക് പണി നടത്തുന്ന തൊഴിലാളികളേയും നാകാ മൗണ്ട് പോസ്റ്റും ലക്ഷ്യമാക്കി പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച അഞ്ചുമണിയോടെ തുടങ്ങിയ വെടിവെപ്പ് രാത്രി മുഴുവന്‍ തുടര്‍ന്നു.
ബി.എസ്.എഫ് തിരിച്ചടിച്ചതോെ അരമണിക്കൂറിനുള്ളില്‍ വെടിവെപ്പ് നിര്‍ത്തി. അതിനിടെ അതിര്‍ത്തിയിലെ കമ്പിവേലികള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.












