മെക്‌സിക്കോ: മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ‘പട്രിഷ്യ’ കൊടുങ്കാറ്റ് മെക്‌സിക്കോയുടെ പടിഞ്ഞാറന്‍തീരത്ത് ഭീതി പരത്തി. മുന്‍കരുതലെന്നനിലയില്‍ പതിനയ്യായിരത്തോളം വിനോദസഞ്ചാരികളെ മാറ്റി പാര്‍പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ കൊടുങ്കാറ്റിന്‍റെയും മഴയുടെയും ശക്തി കുറഞ്ഞത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Discussion about this post