മാലെ: മാലെ ദ്വീപ് വൈസ് പ്രസിഡന്റ് അഹമ്മദ് അദീപ് അബ്ദുള്‍ ഗഫൂറിനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മാസം 28-ന് ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞു മടങ്ങിവരുകയായിരുന്ന പ്രസിഡന്റിനെ കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട്
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദ് അദീപിന്റെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനും സൈന്യത്തിലെ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്.
Discussion about this post