തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ കേരളപ്പിറവി ദിനാഘോഷം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതഭവനില്‍ നവമ്പര്‍ ഒന്നിന് രാവിലെ 10 ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി അദ്ധ്യക്ഷനാകും.
കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 60 പുസ്തക പരമ്പരയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും. കെ.മുരളീധരന്‍ എം.എല്‍.എ, ഡോ.പുതുശേരി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.













Discussion about this post