കെയ്റോ: റഷ്യന്‍വിമാനം ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ തകര്‍ന്നുവീണ് 224 പേര്‍ മരിച്ചു. ഏഴ് ജീവനക്കാരും 217 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 17 പേര്‍ കുട്ടികളാണ്. മോസ്‌കോസമയം ശനിയാഴ്ച രാവിലെ 6.51ന് ശരം എല്‍ ശൈഖ് വിമാനത്താവളത്തില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ട എയര്‍ബസ് എ-321 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പടിഞ്ഞാറന്‍ സൈബീരിയയിലെ മെട്രോജറ്റ് കമ്പനിയുടേതാണ് വിമാനം. റഷ്യന്‍-യുക്രൈന്‍ വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്.
Discussion about this post