തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മൂന്ന് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ മേയറുമായ സി. ജയന്‍ബാബു മത്സരിച്ച പാങ്ങോട് വാര്‍ഡില്‍ ബി.ജെ.പിയുടെ എസ്. മധുസൂദനന്‍ നായര്‍ നാല്‍പ്പത്തിയെട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മേയറാകാന്‍ സാധ്യതയുണ്ടായിരുന്ന കെ. മഹേശ്വരന്‍ നായര്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ പരാജയപ്പെട്ടു. ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി വി. ഗോപകുമാര്‍ 1140വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി പി. അശോക് കുമാര്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ മൂന്ന് വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സി.പി.എമ്മിലെ വഞ്ചിയൂര്‍ പി. ബാബുവാണ് ഇവിടെ ജയിച്ചത്.












