പത്തനംതിട്ട: ശബരിമലയെ പ്ലാസ്റ്റിക് മുക്തമേഖലയാക്കി മാറ്റുവാന്‍ അയ്യപ്പഭക്തന്മാരില്‍ അവബോധം സൃഷ്ടിക്കുവാനായി പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എസ്.പി. ബാലസുബ്രഹ്മണ്യം ബ്രാന്‍ഡ് അംബാസഡറായി അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തയ്യാറാക്കിയ വീഡിയോ സി.ഡിയുടെ പ്രകാശനം സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു.












