പത്തനംതിട്ട: റവന്യു വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഐ.എല്‍.ഡി.എം. ശബരിമലയില്‍ സ്ഥാപിക്കുന്ന വി.എച്ച്.എഫ്. റേഡിയോ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് നവംബര്‍ 17 മുതല്‍ മകരവിളക്ക് വരെ രണ്ട് മാസത്തേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സംവിധാനത്തില്‍ വി.എച്ച്.എഫ്. റേഡിയോ പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ളവര്‍ക്കും റേഡിയോ കമ്മ്യൂണിക്കേഷനില്‍ പഠനയോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന.
താല്പര്യമുള്ളവര്‍ നവംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ടിന് ഐ.എല്‍.ഡി.എം. ഓഫീസില്‍ കൂടിക്കാഴ്ച്ചക്കായി എത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471-2365559, 9847984527. വെബ്‌സൈറ്റ്: www.ildmkerala.in.













Discussion about this post