തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തിരുവനന്തപുരം നഗരത്തിലോ 15 കിലോമീറ്റര്‍ ചുറ്റളവിലോ താമസിക്കുന്നവരാകണം. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുളള എന്‍.ഒ.സി. എന്നിവ സഹിതമുളള അപേക്ഷ നവംബര്‍ 30 നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, റ്റി.സി.14/2036, ശ്രീഗണേഷ്, വാന്റോസ് ജംഗ്ഷന്‍, കേരള യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ ലഭിക്കണം.












