തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുകാട് മാദ്രെ-ദേ-ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നവംബര്‍ 13 ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കുശേഷം തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ക്കും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കിന്റെ ഭാഗമായിരുന്നതും എന്നാല്‍ ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെട്ടതുമായ വില്ലേജുകള്‍ക്കും പ്രദേശിക അവധി അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.












