ആന്റല്യ(തുര്‍ക്കി): ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്.) ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി-20 ഉച്ചകോടിയില്‍ ആഹ്വാനം. ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിരിക്കുകയാണ്. അതിനാല്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനകളെ ഉന്മൂലനം ചെയ്യാനും സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ചില രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാന്‍ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ സമ്മേളനത്തില്‍ ധാരണയായി. ഇതിനായി വിവരങ്ങള്‍ പങ്കുവെക്കാനും അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്താനും ഉച്ചകോടി തീരുമാനിച്ചു. ഐ.എസ്സിനെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമിര്‍ പുതിനുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി.
Discussion about this post