തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് (സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്, തിരുവനന്തപുരത്ത് നടത്തുന്ന സ്പെഷ്യല്‍ ബാച്ച്) കോഴ്സിന്റെ മെയിന്‍ പരീക്ഷ, ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്സിങ്) സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജാണ് പരീക്ഷാ കേന്ദ്രം. ടൈംടേബിള്‍ എല്ലാ ആയുര്‍വേദ കോളേജുകളിലും, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെwww.ayurveda.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഹാള്‍ ടിക്കറ്റുകള്‍ നവംബര്‍ 26 മുതല്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്നും വിതരണം ചെയ്യും
Discussion about this post