പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബല്‍ജിയം സ്വദേശിയായ അബ്ദല്‍ ഹമീദ് അബു ഔദിനെ (27) സുരക്ഷാ സേന വധിച്ചു. പാരീസ് നഗരപ്രാന്തത്തിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍വച്ചാണ് ഇയാളെ വധിച്ചത്.
ഫോണ്‍ ചോര്‍ത്തിയാണ് സുരക്ഷാ സേന ഔദിന്‍റെ രഹസ്യതാവളം കണെ്ടത്തിയത്. തുടര്‍ന്ന് സേന ആക്രമണം നടത്തുകയായിരുന്നെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വാ മോലിന്‍ അറിയിച്ചു. റെയ്ഡിന്റെ തുടക്കത്തില്‍ ഔദിനൊപ്പമുണ്ടായിരുന്ന സ്ത്രീചാവേര്‍ സ്വയം സ്‌ഫോടനംനടത്തി മരിച്ചു. ഭീകരാക്രമണത്തെത്തുടര്‍ന്നു ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി. ഇന്നലെ സമ്മേളിച്ച ഫ്രഞ്ച് ദേശീയ അസംബ്ലി അടിയന്തരാവസ്ഥ നീട്ടുന്നതിന് അംഗീകാരം നല്‍കി.
Discussion about this post