തിരുവനന്തപുരം: ചിലങ്ക നൃത്തോത്സവത്തിന് നവംബര്‍ 23ന് വൈകുന്നേരം ആറ് മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ., ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍, വൈസ്‌ചെയര്‍മാന്‍ അനില്‍ പനച്ചൂരാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് ഡോ.രേഖാ രാജുവിന്റെ മോഹിനിയാട്ടവും അപര്‍ണ വിനോദിന്റെ ഭരതനാട്യവും അരങ്ങേറും. നവംബര്‍ 23 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. ഈ വര്‍ഷത്തെ ചിലങ്ക നൃത്തോത്സവത്തില്‍ ഒരു ദിവസം രണ്ട് നൃത്തരൂപങ്ങള്‍ വീതം അരങ്ങിലെത്തും













Discussion about this post