കാസര്‍ഗോഡ്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. കാസര്‍ഗോട്ട് രാവിലെ മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ ജാഥാ നായകനും അംഗങ്ങളും കെടാവിളക്കു തെളിച്ചതോടെ ഔപചാരിക തുടക്കം കുറിച്ചു. വൈകുന്നേരം മൂന്നിന് പുതിയ ബസ്സ്റ്റാന്‍ഡു പരിസരത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ഥ, ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ, അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃത കൃപാനന്ദ പുരി, നിലമ്പൂര്‍ ശ്രീകൃഷ്ണ ആശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ, അഗസ്ത്യ ആശ്രമത്തിലെ സ്വാമി ഗോരഖ്‌നാഥ്, തീര്‍ഥങ്കര ആശ്രമത്തിലെ സ്വാമി പ്രേമാനന്ദ എന്നിവര്‍ സമത്വ മുന്നേറ്റ ജ്യോതി പ്രകാശനം നടത്തി. എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജാഥ ഡിസംബര്‍ അഞ്ചിന് ശംഖുമുഖത്ത് സമാപിക്കും.













Discussion about this post