കാണ്ഡഹാര്‍: ചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റ് ധരിച്ച ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. മുപ്പത്തിയഞ്ചോളേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ ഒമ്പതുപേര്‍ തീവ്രവാദികളാണ്. സൈന്യം നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
Discussion about this post