ജിദ്ദ: സൗദിയില്‍ ആസ്പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 107 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടിന് തീവ്രവപരിചരണ വിഭാഗത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് പ്രസവവിഭാഗത്തിലേക്ക് പടരുകയായിരുന്നു. രണ്ടു വിഭാഗത്തിലും ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്നാണ് പ്രാഥമികവിവരം. മരിച്ചവരില്‍ അധികവും രോഗികളും കൂട്ടിരിപ്പുകാരായ ബന്ധുക്കളുമാണ്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ പലരേയും തിരിച്ചറിയാനായിട്ടില്ല.
മരിച്ചവരില്‍ അധികവും അറബ് വംശജരാണ് . മലയാളികളോ ഇന്ത്യക്കാരോ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനാ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post