തിരുവനന്തപുരം: ഡിസംബര്‍ 29, 30, 31 തീയതികളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ആധാര പകര്‍പ്പുകളുടെയും അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് അറിയിച്ചു. ഈ ദിവസങ്ങളില്‍ ആധാര രജിസ്ട്രേഷന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും. ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനായി ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാരപ്പകര്പ്പുകളുടെയും അപേക്ഷ സ്വീകരിക്കുമെന്നും രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു.
Discussion about this post