തിരുവനന്തപുരം: സാധാരണ പത്രപ്രവര്‍ത്തകര്‍ക്കു നല്‍കിവരുന്ന പെന്‍ഷന്‍ തുക പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക എണ്ണായിരം രൂപയാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നിലവിലെ പെന്‍ഷന്‍ മൂവായിരം രൂപയാണ്. മാധ്യമ രംഗത്ത് ശ്രേഷ്ഠ സേവനം അനുഷ്ഠിച്ചിട്ടുള്ളവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കൂടിയാണ് പ്രമുഖ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത്. പത്രപ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായി സേവനമനുഷ്ഠിക്കുന്നതിന് ഈ തീരുമാനം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.













Discussion about this post