തിരുവനന്തപുരം: 2016 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്, പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ് എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എടുക്കാം. ഓണ്‍ലൈന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാധ്യാപകര്‍ പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട് തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലായെന്ന് സര്‍ട്ടിഫൈ ചെയ്ത് ജനുവരി അഞ്ചിന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ സി.ഡി.യിലാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്ത് നല്‍കണം.













Discussion about this post